sudhakaran

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കേസിലെ പ്രതിയെ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ച് രക്ഷപ്പെടുത്തിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി. കേസിലെ പ്രതിയെ വെറുതെവിട്ട സംഭവം ആഭ്യന്തര വകുപ്പിന് അങ്ങേയറ്റം നാണക്കേടാണ്.

പ്രതിക്ക് വേണ്ടി സർക്കാരിന്റെ സർവസംവിധാനങ്ങളും ദുരുപയോഗിക്കപ്പെട്ടു. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ പ്രതിക്ക് വേണ്ടി പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചത് സംശയകരമാണ്. മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനും അന്വേഷണത്തിലുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനും ആവശ്യമായ നടപടിയുണ്ടാവണം. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായാൽ കുഞ്ഞിന്റെ കുടുംബത്തിന് പിന്തുണയുമായി കോൺഗ്രസുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.