vld-1

വെള്ളറട: മലയാളി എം. ബി. ബി. എസ് വിദ്യാർത്ഥിനി ചൈനയിൽ മരിച്ചു.തിരുവനന്തപുരം കാരക്കോണം പുല്ലന്തേരി രോഹിണി നിവാസിൽ കന്നുമാംമൂട്ടിൽ ബ്ളൂസ്റ്റാർ ടെക്സ്റ്റയിൽസ് നടത്തുന്ന ഗോപാലകൃഷ്ണൻനായർ -ജയകുമാരി ദമ്പതികളുടെ ഏക മകൾ അവസാന വർഷ എം. ബി. ബി. എസ് വിദ്യാർത്ഥിനി രോഹിണി എസ്. നായരാണ് മരിച്ചത്.ബുധനാഴ്ച വെളുപ്പിന് നാലുമണിക്ക് മരിച്ചതായി വീട്ടിൽ വിവരം ലഭിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ മാതാവ് ജയകുമാരി മകളുമായി സംസാരിച്ചിരുന്നു പനിയും ഛർദ്ദിയുമാണെന്നും പറഞ്ഞിരുന്നു. തുടർന്ന് മകളുടെ ഫോൺ ലഭിക്കാത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ അന്വേഷിക്കുന്നതിനിടയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൾ മരിച്ചതായി വിവരം ലഭിക്കുന്നത്. ഒരു പരീക്ഷകൂടി കഴിഞ്ഞ് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു രോഹിണി എസ്. നായരെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിൽ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയവുമായി സുരേഷ് ഗോപി എം. പി വഴി ബന്ധപ്പെട്ടിട്ടുണ്ട്. അത് സാധ്യമായില്ലെങ്കിൽ ചൈനയിലേക്ക് പോകാൻ തയ്യാറെടുത്ത് വരുകയാണ്.മാതാപിതാക്കൾ.