seminar
ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സെന്റർ ഫോർ കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ആൻഡ് ട്രെയിനിംഗും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ വി.ഇ.ജോസ്‌കുട്ടി മുഖ്യപ്രഭാഷണം നടത്തുന്നു.

തിരുവനന്തപുരം: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സെന്റർ ഫോർ കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ആൻഡ് ട്രെയിനിംഗും സംയുക്തമായി കൊച്ചിയിലെ ചേംബർ കോൺഫറൻസ് ഹാളിൽ 'ഡയറക്ടർമാരുടെ ബാദ്ധ്യതകൾ ആർ.ഒ.സി ചുമത്തുന്ന പെനാൽറ്റികളിൽ നിന്ന് എങ്ങനെ പ്രതിരോധിക്കാം" എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.

ഇന്ത്യൻ ചേംബർ പ്രസിഡന്റ് ജോബ് വി.ജോബ് ഉദ്ഘാടനം ചെയ്തു. തെലങ്കാന മുൻ കമ്പനി രജിസ്ട്രാർ വി.ഇ. ജോസുകുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡോ. ബൈജു രാമചന്ദ്രൻ, എ.എൻ.എസ്. വിജയ് എന്നിവർ ക്ലാസുകൾ നയിച്ചു.

കേന്ദ്ര സർക്കാരിന്റെ ക്രിമിനലൈസേഷൻ നടപടികൾ, കോർപ്പറേറ്റ് ഗവേണൻസ് വെളിപ്പെടുത്തലുകൾ, എൻ.എസ്.ഡബ്ല്യു.എസ് പോലുള്ള കംപ്ലയൻസ് പോർട്ടലുകളുടെ പുരോഗതി, നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിയമങ്ങൾ പാലിക്കാത്തത് കണ്ടെത്തുന്ന രീതി, പിഴകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എം.സി.എ) ഫയൽ ചെയ്ത അഡ്‌ജുഡിക്കേഷൻ കേസുകളുടെ പ്രായോഗിക വശങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.