
കല്ലറ: നവകേരളം മാലിന്യമുക്തം എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ വാമനപുരം ഏരിയ കമ്മിറ്റി കല്ലറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടം ഉൾപ്പടെ അടങ്ങുന്ന ഉദ്യാനം ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.ചിത്രകുമാരി അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ,മെഡിക്കൽ ഓഫീസർ ഡോക്ടർ പി.അജിത,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പനവൂർ നാസർ,സൗത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ജി.ഉല്ലാസ് കുമാർ,ജില്ല സെക്രട്ടറിയേറ്റംഗം കെ.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ.ആർ.സനു,ഏരിയ ജോയിന്റ് സെക്രട്ടറി ജി.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.