
മുടപുരം: പൊലീസ് ആക്രമണത്തിന്റെ ഇരകളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എൽദോസ് കുന്നപ്പള്ളി എം.എൽ.എയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം മുടപുരം ജംഗ്ഷനിൽ സമാപിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുന്തള്ളൂർ മണ്ഡലം പ്രസിഡന്റ് ബിജു കിഴുവിലം,പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അനന്തകൃഷ്ണൻ നായർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,ബ്ലോക്ക് സെക്രട്ടറി മൻസി അയണിമൂട്,നൗഷാദ്,ആർ.എസ്.രാജീവ്,എസ്.പി.അശോകൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തി കൃഷ്ണൻ,മണ്ഡലം പ്രസിഡന്റ് വത്സലകുമാരി,മഞ്ജു പ്രദീപ്,അജിത,രേഖ,വാർഡ് മെമ്പർ സെലീന റഫീഖ്,ദളിത് കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി മധു കുറക്കട,മൈനോറിട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എ.റഹീം,മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീധരൻ,കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർമാരായ താഹ മണലുവിള,ചന്ദ്രശേഖരൻ നായർ,ഷാനവാസ്.എം.കെ.കെ,ദേവരാജൻ,വാർഡ് പ്രസിഡന്റുമാരായ വിനുകുമാർ.എസ്,സുബൈർ കുഞ്ഞു സാഹിബ്,സജീവ് കുമാർ,ശശിധരൻ നായർ,മണികണ്ഠൻ കുറക്കട,ബൂത്ത് പ്രസിഡന്റുമാരായ റഹിം,അഷ്റഫ് പമ്മൻകോട്,ഉദയകുമാർ.എസ്,അൽ ആമീൻ,ഐ.എൻ.ടി.യു.സി പ്രവർത്തകരായ മനാഫ്,ഷാജി,ഉത്തമൻ,താഹ,വാഹിദ്,സനൽ തെന്നൂർകോണം,രതീഷ്,സന്തോഷ്,രാജീവ് ബ്ലാമ്പൂർക്കോണം,റിയാദ്,രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.