
കല്ലമ്പലം: വർക്കല മണ്ഡലത്തിലെ പള്ളിക്കൽ പകൽക്കുറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് വി.ജോയി എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ജില്ലാ പഞ്ചായത്ത് അംഗം ടി.ബേബി സുധ, വൈസ് പ്രസിഡന്റ് എം.മാധവൻ കുട്ടി, വാർഡ് മെമ്പർ പി.രഘൂത്തമൻ, പി.ടി.എ പ്രസിഡന്റ് മനു, പ്രിൻസിപ്പൽ സജി, പ്രഥമാദ്ധ്യാപിക അനീസ, പി.ടി.എ അംഗങ്ങളായ ഗോപകുമാർ, സുനിൽ കുമാർ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.