
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി. വിശ്വനാഥന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമസഭ സാമാജികൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സഹകാരിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.