കല്ലമ്പലം : പകൽക്കുറി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമിക സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപകനായ പകൽക്കുറി പുരുഷോത്തമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള ഗ്രാമിക അവാർഡിനായി നാടക പുസ്തകം ക്ഷണിച്ചു. 2021- 22- 23 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 3 കോപ്പി 31 നകം പി.എം വിമൽ ബാബു,സെക്രട്ടറി, ഗ്രാമിക, പ്രവ്ദ, പകൽക്കുറി, പി. ഒ, തിരുവനന്തപുരം, പിൻ 695604 എന്ന വിലാസത്തിൽ അയയ്ക്കണം. സ്വതന്ത്ര രചനകൾ ആയിരിക്കണം. കുട്ടികളുടെ നാടകങ്ങളും പരിഗണിക്കും. ഏകാങ്ക നാടകങ്ങൾ പരിഗണിക്കില്ല. ഫോൺ: 8156841104, 9495238712.