
വിതുര: തൊളിക്കോട് വിനോബ നികേതൻ ആശ്രമ സ്ഥാപകപ്രസിഡന്റും ആചാര്യവിനോബ ഭാവെയുടെ ശിഷ്യയുമായ പരിവ്രാജിക എ.കെ.രാജമ്മ (99) അന്തരിച്ചു..ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ നെയ്യാറ്റിൻകരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് രാവിലെ 10 ന് വിനോബ നികേതൻ ആശ്രമവളപ്പിൽ നടക്കും.
1954ൽ ആണ് രാജമ്മ വിനോബ നികേതൻ ആശ്രമം സ്ഥാപിച്ചത്.1952 ൽ വിനോബ നികേതൻ യു.പി.എസും സ്ഥാപിച്ചു.ഹരിജനങ്ങൾക്കും പാവപ്പെട്ടവർക്കുമായി അനവധി വികസനപ്രവർത്തനങ്ങൾ നടത്തി.1957 ൽ വിനോബ ഭാവെ വിനോബ നികേതൻ ആശ്രമം സന്ദർശിച്ചു.മഹാത്മാഗാന്ധിയുടേയും ആചാര്യവിനോബ ഭാവെയുടെയും സ്മരണനിലനിർനിർത്തുന്നതിന് ആശ്രമത്തിൽ ചരിത്രമ്യൂസിയവും സ്ഥാപിച്ചു.രാജമ്മയുടെ നിര്യാണത്തിൽ മന്ത്രി ജി.ആർ.അനിൽ,അടൂർപ്രകാശ് എം.പി, ജി.സ്റ്റീഫൻ എം.എൽ. എ,ഡി.കെ.മുരളി എം.എൽ.എ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ തുടങ്ങിയവർ അനുശോചിച്ചു.