
ബാലരാമപുരം: കേരള ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാലരാമപുരം ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഖാദി ക്രിസ്മസ് പുതുവത്സരമേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ നിർവഹിച്ചു.രത്നകല ജൂവലറി മാനേജിംഗ് ഡയറക്ടർ രത്നകല രത്നാകരൻ ആദ്യവിൽപ്പന സ്വീകരിച്ചു. ജില്ലാ പ്രോജക്ട് ഓഫീസർ സി.മുരുകൻ സ്വാഗതവും വി.ഹരികുമാർ എ.ആർ നന്ദിയും പറഞ്ഞു.ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം ഗവ.റിബേറ്റ് ജനുവരി 6 വരെ ലഭ്യമാണ്.