
വെഞ്ഞാറമൂട്:സംസ്ഥാനത്ത് പൊലീസ് പ്രതികൾക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന ഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷഹനയുടെ മരണത്തിന് ഉത്തരവാദികളായ പ്രതിയുടെ പിതാവിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തു കളിക്കുകയാണ്. വണ്ടിപ്പെരിയാറിൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഷഹനയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി നൽകാൻ ശ്രമിക്കുമെന്ന് മാതാവിനെ ആശ്വസിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ആനാട് ജയൻ,രമണി പി .നായർ,ബിനു എസ് .നായർ , ഇ.ഷംസുദീൻ, സുധീർ,രാജീവൻ , ഡോ.സുശീല,സന്ധ്യാ റാണി,ആനക്കുഴി ഷാനവാസ്,ദീപാ അനിൽ,ബീനാ രാജേന്ദ്രൻ എന്നിവർ കൂടെയുണ്ടായിരുന്നു.