g

ഡീപ് നെക് ബ്ളൗസിൽ ഹോട്ടായി തമന്ന ഭാട്ടിയ .എന്നും എപ്പോൾ ഡീപ് നെക് ട്രെന്റാണെന്ന് ആരാധകർ. തമന്നയെ കിടിലൻ ലുക്കിൽ കണ്ടതിന്റെ ആവേശമാണ് ആരാധകർക്ക്. വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ചതോടെ തമന്നയുടെ വിവാഹം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

സമയം ആയെന്ന് മറ്റുള്ളവർ പറയുമ്പോഴല്ല, മറിച്ച് സ്വയം തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടതെന്നും തമന്ന പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കും എന്നതൊരു സ്വപ്നമല്ല. അത് നമുക്ക് തോന്നുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണ്. ഇന്ന് എന്ത് ചെയ്യണമെന്ന് എല്ലാവർക്കും ചോയിസുണ്ട്. അതുപോലെയാണ് കാര്യങ്ങൾ നടത്തുക.

മുൻപുള്ളവർ ഒാരോന്നിനുമുള്ള സമയമായി എന്ന കാര്യം കണക്കിലെടുത്താണ് പലതും ചെയ്തിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ഒരു സ്ത്രീയെ സംബന്ധിച്ച് സയന്റിഫിക്, അല്ലെങ്കിൽ ബയോജിക്കൽ കാരണങ്ങല്ലാതെ മറ്റൊന്നും ഒരു തടസമേയല്ല. തമന്നയുടെ വാക്കുകൾ.