തിരുവനന്തപുരം: ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൾച്ചറിന്റെ ആഭിമുഖ്യത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ പത്താമത് ചരമവാർഷികാചരണം ഇന്ന് നടക്കും. വൈകിട്ട് 4ന് കിഴക്കേകോട്ട ലെവി ഹാളിൽ ക‌വടിയാർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ഉദ്ഘാടനം ചെയ്യും.സനാതന ധർമ്മ സേവനങ്ങൾ നടത്തുന്ന കെ.ആ‍ർ.മനോജിനെ ചടങ്ങിൽ ആദരിക്കും. ആർ.രാമചന്ദ്രൻ നായർ, നാരായണൻ, ഡോ.എൻ.രാധാകൃഷ്ണൻ, ഡോ. ഷാജി പ്രഭാകരൻ, കെ.വി.രാജശേഖരൻ, ബാബു നാരായണൻ, തളിയിൽ രാജശേഖരൻ പിള്ള, പി.സുകുമാരൻ,​ ഡോ. ടി.പി,​ശങ്കരൻ കുട്ടി നായർ,​ പ്രൊഫ.കെ.ആർ ഉഷാകുമാരി,​ ഇന്ദിരാഭായി സുകുമാരൻ നായർ തുടങ്ങിയവർ പങ്കെടുക്കും.