k

ബോളിവുഡിൽ യുവാക്കളുടെ ക്രഷായി മാറിയ തൃപ്തി ദിമ്രിയുടെ പഴയ പ്രണയം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെ സഹോദരനും നിർമ്മാതാവുമായ കർണേഷ് ശർമ്മയുമായി തൃപ്തി ദീർഘനാൾ പ്രണയത്തിലായിരുന്നു. തൃപ്തി നായികയായി എത്തിയ ബുൾബുൾ,​ ഖല എന്നീ ചിത്രങ്ങൾ കർണേഷാണ് നിർമ്മിച്ചത്.

കഴിഞ്ഞവർഷം ഡിസംബറിൽ കർണേഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് തന്റെ പ്രണയം തൃപ്തി പരസ്യമാക്കിയിരുന്നു. കർണേഷ് തൃപ്തിയെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുന്നതായിരുന്നു ചിത്രം. എന്നാൽ അധികം വൈകാതെ ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നു. പിന്നാലെ ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തു.

ബ്രേക്കപ്പിനെക്കുറിച്ച് ഇതുവരെ ഇരുവരും സംസാരിച്ചിട്ടില്ല. കരിയറിന് വേണ്ടിയാണ് കർണേഷുമായി തൃപ്തി പിരിഞ്ഞതെന്നാണ് എന്ന രീതിയിൽ ചർച്ചകൾ സജീവമായിരുന്നു. കരിയറിൽ തൃപ്തി മുന്നേറുന്നതിനാൽ കർണേഷുമായി വീണ്ടും പ്രണയത്തിലാകുമെന്ന് ആരാധകർ കരുതുന്നു.

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമൽ സിനിമയിൽ സോയ എന്ന ചെറിയ കഥാപാത്രത്തെയാണ് തൃപ്തി അവതരിപ്പിച്ചതെങ്കിലും യുവാക്കളുടെ മനസ് കീഴടക്കിയിരുന്നു.