തിരുവനന്തപുരം: ഡോ.കെ.ഉഷ രചിച്ച് 'മുളകൾ പൂക്കാതിരുന്നെങ്കിൽ' എന്ന കവിതാ സമാഹാരം 17ന് രാവിലെ 10.30ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രകാശനം ചെയ്യും. സാഹിത്യകാരൻ പ്രൊഫ.ജി.എൻ.പണിക്കർ പുസ്തകം സ്വീകരിക്കും. പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടിവ് ശ്രീകുമാർ മുഖത്തല പുസ്തകം അവതരിപ്പിക്കും.കവിയും ഗാനരചയിതാവുമായ ശിവദാസ് വാഴമുട്ടം,​പ്രഭാത് സാംസ്‌കാരിക സംഘം സെക്രട്ടറി ഒ.പി.വിശ്വനാഥൻ,​കവിയും നോവലിസ്റ്റുമായ നിർമ്മാല്യം കെ.വാമദേവൻ,​ ഗ്രന്ഥകാരി ഡോ.കെ.ഉഷ തുടങ്ങിയവർ പങ്കെടുക്കും. 9.30ന് വട്ടപ്പാറ രവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന കവിസംഗമം ഇറയംകോട് വിക്രമൻ ഉദ്ഘാടനം ചെയ്യും.പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.