v

മലയാളത്തിൽ ഇനിയും അഭിനയിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യതാരം ഇഷ റെബ. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എത്തിയ ഒറ്റ് എന്ന ചിത്രത്തിലൂടെയാണ് ഇഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലിംഗ് രംഗത്തുനിന്നാണ് ഇഷയുടെ ചലച്ചിത്ര പ്രവേശനം.

2012ൽ പുറത്തിറങ്ങിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഇഷ നിരവധി വിജയചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. റൊമാന്റിക് കോമഡി ചിത്രമായ ആമി തൂമിയിലെ പ്രകടനത്തിന് ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തു. ഒറ്റയിലെ കഥാപാത്രത്തിന് വേണ്ടി അമ്പെയ്ത്തും കിക് ബോക്സിംഗും ഇഷ പഠിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി താൻ എന്തിനും തയ്യാറാണെന്ന് ഇഷ പറയാറുണ്ട്.