hi

കല്ലറ:കോഴി ഫാമിലെ കുളത്തിൽ വീണു ഗൃഹനാഥൻ മരിച്ചു.കല്ലറ മീതൂർ കാട്ടു വിള വീട്ടിൽ സതി കുമാർ (53 ) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വീടിന് സമീപമുള്ള സ്വന്തം ഫാമിലേക്ക് പോയ സതി കുമാറിനെ വൈകിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.കാൽ വഴുതി വീണതാകാമെന്നാണ് നിഗമനം. ഭാര്യ: കൃഷ്ണ കുമാരി . മക്കൾ : നന്ദന. നിഥിൻ .