
ക്യൂട്ട് ലുക്കിൽ പുതുപുത്തൻ ചിത്രങ്ങളുമായി മാളവിക മേനോൻ. ഒരുനേരം... വ്യത്യസ്തവേഷങ്ങൾ, എന്താണ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
നാടൻ സുന്ദരി എന്ന ഇമേജുമായി വെള്ളിത്തിരയിലേക്ക് വന്ന താരമാണ് മാളവിക മേനോൻ. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം. ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, പാപ്പൻ, ഒരുത്തീ, ആറാട്ട്, പുഴു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മാളവിക മേനോൻ തമിഴിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള മാളവിക ഗ്ളാമറസ് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.