
വർക്കല: നവകേരളസദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി മുൻസിപ്പൽ പാർക്കിൽ നടന്ന ഇൻവെസ്റ്റേഴ്സ് ആൻഡ് പ്രൊഫഷണൽസ് മീറ്റിന്റെയും ശിവഗിരി കലാവേദിയിൽ അരങ്ങേറിയ ചലച്ചിത്ര ഗാനമത്സരവും അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.റിയാസ് വഹാബ് അദ്ധ്യക്ഷത വഹിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്.ഷാജഹാൻ,സി.പി.എം വർക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, അഡ്വ.സജ്നു സലാം,അനീഷ് കുമാർ,തഹസീൽദാർ അജിത്ത് ജോയി,ഇൻലാൻഡ് നാവിഗേഷൻ എ.ഇ.ഇ.വിനോദ്,അഡ്വ.ബി.എസ്.ജോസ്, അഡ്വ.കെ.ആർ.ബിജു, വി.സത്യദേവൻ, ലെനിൻ രാജ്, ഡോ.ഷീജ, ഡോ.അനിൽ, ഉമ നായർ, രേവന്ത്, അഡ്വ.സുരേഷ് ബാബു, അഡ്വ.ഹേമചന്ദ്രൻ, ഡോ.ജൂബിലി, സജി ഭുവനചന്ദ്രൻ, ധന്യ ശ്രീമോഹൻ, അഡ്വ.റോയി, ഡോ.അസ്‌ലം, ഡോ.അരുൺ, പ്രവീൺ.ജി.ആർ, ഡോ.ഷെഹ്‌നാസ്, അഡ്വ.മെർലി.ജി.എസ്,അഡ്വ. ഷീമാസാബിർ, അഡ്വ.വർഷ തുടങ്ങിയവർ പങ്കെടുത്തു.