kerala-congress

തിരുവനന്തപുരം: തോമസ് ചാഴികാടനെ നവകേരളസദസിൽ മുഖ്യമന്ത്രി വിമർശിച്ചതിനെതിരെ നേതൃത്വം പ്രതികരിക്കാത്തതിൽ കേരള കോൺഗ്രസ് എമ്മിൽ അസ്വസ്ഥത. പാർട്ടിയുടെ തട്ടകത്തിൽ വച്ച് വിമർശനമേറ്റിട്ടും ചെയർമാനും മന്ത്രിയും ഔദ്യോഗികമായി പ്രതികരിക്കാത്തതാണ് സംസ്ഥാന - ജില്ലാ നേതൃത്വത്തിലെ ചിലരിൽ അമർഷമുണ്ടാക്കിയത്.

റബർ വിലയെപ്പറ്റിയുള്ള ചാഴികാടന്റെ പരാമർശം ഉചിതമാണെന്നും അതിനെ വിമർശിച്ചത് എന്തിനാണെന്നുള്ള ചോദ്യവും പാർട്ടിയുടെ താഴേത്തട്ടിലുള്ള ജനപ്രതിനിധികൾക്കടക്കമുണ്ട്. ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ വിഷയത്തിൽ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.

അതിനിടെ ചാഴികാടനെതിരായ വിമർശനം മയപ്പെടുത്താൻ മുഖ്യമന്ത്രി ഇന്നലെ ശ്രമിച്ചെങ്കിലും കേരള കോൺഗ്രസിന്റെ അസ്വസ്ഥത കുറഞ്ഞിട്ടില്ല. അതേസമയം നവകേരളസദസിന്റെ സംഘാടക സമിതി പ്രവർത്തനങ്ങളിൽ തങ്ങളെ കാഴ്ചക്കാരാക്കുകയാണെന്നും കേരള കോൺഗ്രസിന് പരാതിയുണ്ട്. പാർട്ടി ആസ്ഥാനമുള്ള കോട്ടയത്ത് പോലും അവഗണന നേരിട്ടെന്നും ചില നേതാക്കൾ പറയുന്നു.

 മൗനം തുടരുന്നത് തിരഞ്ഞെടുപ്പിനായി

ചാഴികാടൻ വിവാദത്തിൽ നേതൃതലത്തിൽ നടന്ന അനൗദ്യോഗിക ചർച്ചയിൽ വിമർശനമുയർന്നെങ്കിലും നിലവിൽ അത് പരസ്യമാക്കേണ്ടതില്ലെന്നാണ് പൊതു നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും മുന്നണി തലത്തിലുള്ള ഏകോപനവും നടക്കേണ്ടതിനാലാണ് കേരളകോൺഗ്രസ് മൗനം പാലിക്കുന്നത്.

 ചാ​ഴി​കാ​ട​ൻ​ ​എം.​പി​യെ അ​പ​മാ​നി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി

​കോ​ട്ട​യ​ത്ത് ​ന​വ​ ​കേ​ര​ള​ ​സ​ദ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തോ​മ​സ് ​ചാ​ഴി​കാ​ടൻ എം.​പി​യെ​ ​അ​പ​മാ​നി​ക്ക​ലോ​ ​ബ​ഹു​മാ​നി​ക്ക​ലോ​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കി. കോ​ട്ട​യം​ ​എം.​പി​ ​എ​ല്ലാ​ ​പ​രി​പാ​ടി​ക​ളി​ലും​ ​ഉ​ണ്ടാ​യി​രു​ന്ന​താ​ണ്.​ ​ആ​ർ​ക്കു​മി​ല്ലാ​ത്ത​ ​ഒ​രു​ ​പ​രാ​തി​ ​ഉ​ണ്ടെ​ന്ന് ​വ​രു​ത്താ​നാ​ണ് ​ചി​ല​രു​ടെ​ ​ശ്ര​മം.​ ​ഇ​തി​നെ​ ​മ​നോ​രോ​ഗ​മെ​ന്നാ​ണ് ​പ​റ​യു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​രി​ഹ​സി​ച്ചു.