തിരുവനന്തപുരം: മംഗലപുരത്തെ റാഷാജ് റോയൽ കൺവെൻഷൻ സെന്ററിൽ ഇന്ന് ഉച്ചയ്ക്ക് 2.45ന് നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ ലീഡ് ബാങ്ക് ഓഫീസാണ് പരിപാടി നടത്തുന്നത്. ചടങ്ങിൽ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുമായി വൈകിട്ട് നാലിന് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. ചടങ്ങിൽ സങ്കൽപ് പ്രതിജ്ഞയുമെടുക്കും. രാവിലെ 11ന് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാന ചടങ്ങും മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7.30ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് മടങ്ങും.