
ആറ്റിങ്ങൽ: ആറ്റിങ്ങൽ വേലാംകോണത്തെ ഹോണ്ട സർവീസ് സ്റ്റേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്യാബിനിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ പന്തുവിള പുത്തൻവിള വീട്ടിൽ ജയന്തകുമാര (64) നാണ് മരിച്ചത്. ഇന്നലെ രാവിലെ 7 മണിക്ക് ജോലിക്ക് എത്തിയ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനാണ് ജയന്തകുമാരൻ മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് ആറ്റിങ്ങൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ജയന്തകുമാരൻ ചിറയിൻകീഴ് കടകത്ത് സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ: സരസ്വതി, . മക്കൾ: ജയ ,അനു. മരുമക്കൾ: സജയൻ,ഐശ്വര്യ.