thiru-avathara-muhurtha-p

ശിവഗിരി: ശിവഗിരി മഹാസന്നിധിയിൽ സന്യാസിമാരുടെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെ ദിവസവും പുലർച്ചെ 6 മുതൽ 6.30വരെ പ്രാർത്ഥന, ജപം, ധ്യാനം എന്നീ ഉപാസന നടക്കും.. ഗുരുദേവൻ തിരുഅവതാരം ചെയ്ത രാവിലെ 6.15 ന് ഉൾക്കൊണ്ടുള്ള

ഉപാസന എല്ലാ ദിവസവും രാവിലെ ഉണ്ടാകും.

ഗുരുധ്യാനം, ഗുരുസ്തവം, ദൈവദശകം, ഗദ്യപ്രാർത്ഥന, ഗുരുഷഡ്കം എന്നീ പ്രാർത്ഥനകൾക്കു ശേഷം ഓം നമോ നാരായണായ എന്ന അഷ്ടോത്തരി മന്ത്രജപവും പ്രാർത്ഥനാധ്യാനവും ഭക്തജനങ്ങൾ അനുഷ്ഠിക്കേതാണ്. വിശദമായ ഉപാസനാരീതി ശിവഗിരി മഠത്തിൽ നിന്നും സ്വീകരിക്കേതാണ്. ശിവഗിരി തീർത്ഥാടനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഇതെത്രയും അനുഗ്രഹപ്രദമാണ്. മഹാസമാധി സന്നിധിയിൽ വച്ച് നടന്ന തിരുഅവതാര മുഹൂർത്ത പ്രാർത്ഥനയ്ക്ക് സ്വാമി സച്ചിദാനന്ദ നേതൃത്വം നൽകി. സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, ശ്രീനാരായണ ദാസ് തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: ശിവഗിരി മഹാസമാധി സന്നിധിയിൽ വച്ച് നടന്ന തിരുഅവതാര മുഹൂർത്ത പ്രാർത്ഥന