തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തുന്ന നവകേരള ഫെസ്റ്റിന് തുടക്കമായി. ചാല ബോയ്സ് ഹൈസ്കൂളിൽ സിനിമാതാരം ഗായത്രീവർഷ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 9ന് ബീമാപള്ളി പത്തേക്കർ ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് കേരള ടീം മുൻ ക്യാപ്ടൻ വി.എ.ജഗദീഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് പൂന്തുറ സെന്റ്. ഫിലോമിനാസ് എച്ച്.എസിൽ നടക്കുന്ന സെമിനാർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് സമീർ ഉമ്പായിയും സംഘവും അവതരിപ്പിക്കുന്ന ഗസൽസന്ധ്യ കിള്ളിപ്പാലം ബോയ്‌സ് ഗ്രൗണ്ടിൽ നടക്കും.17ന് രാവിലെ 9ന് കിള്ളിപ്പാലം ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നവകേരളത്തിലെ തൊഴിൽ സാദ്ധ്യത - ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്വിസ് മത്സരം എ.ഡി.എം അനിൽ ജോസ് ഉദ്ഘാടനം ചെയ്യും. രാത്രി 7ന് സംഗീതനിശ. 18ന് രാവിലെ 6ന് ശംഖുംമുഖം ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് ശംഖുംമുഖം അസി.കമ്മിഷണർ ആർ.എസ്.അനുരൂപ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ശംഖുംമുഖത്ത് ബീച്ച് വോളിബാൾ നടക്കും. മണ്ഡലത്തിലുടനീളം തെരുവ് നാടകം, ബോയ്‌സ് ഗ്രൗണ്ടിൽ ഡാൻസ് മത്സരങ്ങൾ എന്നിവയും നടക്കും. ഡാൻസ് മത്സരങ്ങൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്യും.19ന് ഉച്ചയ്ക്ക് 2ന് കേരളത്തിലെ സ്ത്രീമുന്നേറ്റവും ലിംഗസമത്വവും എന്ന സെമിനാർ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും.രാത്രി 7ന് അലോഷിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി. 20ന് ഉച്ചയ്ക്ക് 2ന് നവകേരളത്തിലെ ഭരണനിർവഹണം എന്ന സെമിനാർ മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. രാത്രി 7ന് മെഗാഷോ. 21ന് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നവനഗരം ശുചിത്വവും ഭംഗിയുമുള്ള നഗരം എന്ന സെമിനാർ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3ന് ശംഖുംമുഖം കടൽത്തീരത്ത് വടംവലി മത്സരവും ബോഡി ബിൽഡിംഗ് പ്രദർശനവും നഗരസഭ ക്ഷേമകാര്യ ചെയർമാൻ ക്ലൈനസ് റൊസാരിയോ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ഭിന്നശേഷി കൂട്ടുകാരുടെ കലാപരിപാടികൾ ബോയ്‌സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ എം.വി.ജയാഡാളി ഉദ്ഘാടനം ചെയ്യും. രാത്രി 7ന് ചാലക്കുടി പ്രസീതയും സംഘവും അവതരിപ്പിക്കുന്ന ഓളുള്ളേരി അരങ്ങേറും. 22ന് കിള്ളിപ്പാലം ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് 2ന് വയോജനങ്ങളുടെ ആരോഗ്യം -വെല്ലുവിളികളും ഇടപെടൽ സാദ്ധ്യതകളും കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാത്രി 7ന് കോഴിക്കോട് മാങ്കോസ്റ്റിൻ ക്ളബ്ബിന്റെ കൊട്ടിക്കലാശം പരിപാടി ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.