തിരുവനന്തപുരം:ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൊസാന്ത ടെക്‌നോളജീസ്, 'വലോറിസ് ഡിജിറ്റൽ' എന്ന പേരിലേക്ക് റീബ്രാൻഡിംഗ് ചെയ്തു.'വലോറിസ്' എന്ന വാക്ക് അർത്ഥമാക്കുന്നത് 'ഉയർന്നമൂല്യം' എന്നാണ്. കൂടുതൽ ശ്രദ്ധയും വളർച്ചയും ലക്ഷ്യമിട്ടാണ് റീബ്രാൻഡിംഗ് എന്ന് വലോറിസ് സി.ഇ.ഒ തോമസ് വർഗീസ് അറിയിച്ചു.