
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ 'പുനർജനി 2023' ദുബായിലെ കരാമ എസ്.എൻ.ജി ഹാളിൽ സംഘടിപ്പിച്ചു. ദുബായ് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം പ്രസിഡന്റ് രാഖി ബൽദേവ് അദ്ധ്യക്ഷത വഹിച്ചു.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് പരിഹാരം കണ്ടെത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കലാവാസനകൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
വനിതാവിഭാഗം സെക്രട്ടറി മിനി ഷാജി, വനിതാവിഭാഗം വൈസ് പ്രസിഡന്റ് മഞ്ജു വിനു, യൂണിയൻ സെക്രട്ടറി സാജൻ സത്യ, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം നിസ്സാൻ ശശിധരൻ, സെൻട്രൽ കമ്മിറ്റി പ്രതിനിധി ശീതള ബാബു, ട്രഷറർ നാദിയ ഷിബു എന്നിവർ സംസാരിച്ചു. വനിതാവിഭാഗം കൗൺസിലർമാരായ പൊന്നമ്പിളി നിസ്സാൻ, ഭാവന ശ്രീജിത്ത്, രാജലക്ഷ്മി, മല്ലിക രവി, ഹർഷ, അഞ്ജു അനീഷ്, ധന്യ ഷിനു, ആർച്ച ശ്രീകാന്ത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.