ചിറയിൻകീഴ് :നവ കേരള സദസിന്റെ പ്രചരണാർത്ഥം സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി 16ന് വൈകിട്ട് 5ന് അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്നേഹ സന്ധ്യ സംഘടിപ്പിക്കും.സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ഷൈലജ സ്നേഹ സന്ധ്യ ഉദ് ഘാടനം ചെയ്യും.കേരള സർവകലാശാല യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വിജയ് വിമലിനെ ചടങ്ങിൽ അനുമോദിക്കും. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ എ,ആർ.രാമു,ആർ സുഭാഷ്,അഡ്വ. ഷൈലജ ബീഗം,അഡ്വ എസ്.ലെനിൻ,സി. പയസ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ,വി.ലൈജു,ആർ.ജെറാൾഡ്,ലിജാ ബോസ് എന്നിവർ സംസാരിക്കും.