winn

തിരുവനന്തപുരം: സ്ത്രീകളുടെ സംഘടനയായ ഇന്റർനാഷണൽ ഇന്നർ വീലിന്റെ ഭാഗമായ ഇന്നർ വീൽ ക്ളബ് ഒഫ് ട്രിവാൻഡ്രം ബ്ളോസത്തിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐ.ഡബ്യു.സി ട്രിവാൻഡ്രം ബ്ളോസം കാഞ്ഞിരംകുളം എൽ.പി സ്കൂളിൽ ഒരു ക്ളാസ് സ്മാർട്ട് ക്ളാസ് റൂമാക്കിയതിന്റെ ഉദ്ഘാടനം 22ന് രാവിലെ 9ന് നടക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്ളാസ് മുറികൾ അർഹതയുള്ള ഗവൺമെന്റ് സ്കൂളുകളിൽ സ്ഥാപിക്കുന്നതാണ് പദ്ധതി.