തിരുവനന്തപുരം: വിശ്വകർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നാളെ പാളയം ഹസൻ മരയ്ക്കാ‍ർ ഹാളിൽ ആഗോള വിശ്വകർമ്മ ഉച്ചകോടി നടക്കും.രാവിലെ 10ന് വിശ്വകർമ്മ സംഘടനകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തിലും ഉച്ചയ്ക്ക് 1.30ന് ഉന്നത വിദ്യാഭ്യാസവും വിശ്വകർമ്മജരും എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകിട്ട് 5ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വിശ്വകർമ്മ ഐക്യവേദി ചെയർമാൻ ഡോ.ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. എം.എൽ.എമാരായ വി.ജോയി എം.എൽ.എ മുഖ്യാതിഥിയാകും. എം.വിൻസന്റ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുലശ്രേഷ്ഠ പുരസ്കാരം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികളായ ഡോ.ബി.രാധാകൃഷ്ണൻ, വിഷ്‌ണുഹരി, ജ്യോതിഷ് കുമാർ, ജയമോഹൻ, ബാലചന്ദ്രൻ കളിപ്പാൻകുളം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.