തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥന്റെ നിര്യാണത്തിൽ
അനുശോചന യോഗം ചേർന്നു. ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
ഡോ.പാളയം അശേക് അദ്ധ്യക്ഷനായ യോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി സണ്ണി കുരുവിള, വൈസ് പ്രസിഡന്റ് കുഴിയം ശ്രീകുമാർ, സെക്രട്ടറി ഷൈൻ ഗോപിനാഥ്, ജില്ല പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ, ജനറൽ സെക്രട്ടറി സജിൻലാൽ, വൈസ് പ്രസിഡന്റ് വേണുഗോപാലകൃഷ്ണൻ, കോഓർഡിനേറ്റർമാരായ വിനോദ്, സോണി, ധന്യ തുടങ്ങിയവർ പങ്കെടുത്തു.