
തിരുവനന്തപുരം: നവകേരള സദസിനാേടനുബന്ധിച്ച് കഴക്കൂട്ടത്ത് മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ 'നാലാമത് എഡിഷൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ തൊഴിൽ - സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു.125 പ്രമുഖ കമ്പനികൾ പങ്കെടുത്ത മേളയിൽ 1,612 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 511 ഉദ്യോഗാർത്ഥികൾ തത്സമയ രജിസ്ട്രേഷനിലൂടെ തൊഴിൽ മേളയുടെ ഭാഗമായി. 102 പേർക്ക് നിയമന ഉത്തരവ് കിട്ടി. 312 പേരെ രണ്ടാംഘട്ട അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്തു. ടെക്‌നോപാർക്ക്,കിൻഫ്ര,അസാപ് കേരള,കേരള നോളജ് ഇക്കോണമി മിഷൻ,കേരള സ്റ്റാർട്ടപ് മിഷൻ,ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർ വരെ പങ്കെടുത്തു.കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കഴക്കൂട്ടം വാർഡ് കൗൺസിലർ എൽ.എസ്.കവിത അദ്ധ്യക്ഷയായി. കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്ക് സി.ഇ.ഒ ജീവ ആനന്ദൻ,കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ പി.അനൂപ്. അംബിക, അസാപ് കേരള മേധാവി ഐ.പി.ലൈജു, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാംസ് മേധാവി ബിജു സോമൻ,താലൂക്ക് സപ്ലൈ ഓഫീസർ ബീന ഭദ്രൻ,കൗൺസിലർ ഡി.രമേശൻ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്, ആർ.ശ്രീകുമാർ,എസ്.പ്രശാന്ത് എന്നിവർ സംസാരിച്ചു.