തിരുവനന്തപുരം:സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ബ്രഹ്‌മോസ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സ്ഥാപക പ്രസിഡന്റുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബ്രഹ്‌മോസ് തൊഴിലാളികൾ അനുശോചിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.നായിഡു,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എം അബ്ദുൾ സലാം,ബ്രഹ്‌മോസ് എംപ്ലോയീസ് യൂണിയൻ(എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറിയും, കൗൺസിൽ അംഗവുമായ ഉല്ലാസ്‌കുമാർ, വൈസ് പ്രസിഡന്റുമാരായ ഡി.ഹരികൃഷ്ണൻ, മണിക്കുട്ടൻ വി., ജോയിന്റ് സെക്രട്ടറി അരുൺ.ജെ, ട്രഷറർ കൃഷ്ണകുമാർ, യൂണിയൻ നേതാക്കളായ മുഹമ്മദ് സുഹൈൽ, അബ്ദുൾ അസീസ്, ജയരാജ്.എം എന്നിവർ സംസാരിച്ചു.