കോവളം: ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയും അദാനി ഫൗണ്ടേഷനും സംയുക്തമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെയും സഹകരണത്തോടെ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. 88 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 29 പേരെ തുടർ ചികിത്സകൾക്കായി നിർദ്ദേശിച്ചു. തിരുവനന്തപുരം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ അദാനി ഫൗണ്ടേഷൻ നേത്ര പരിശോധനാ ക്യാമ്പും നടത്തി. ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് കോവളം സുകേശൻ അദ്ധ്യക്ഷത വഹിച്ചു. അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ കണ്ണടകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.