കോവളം: പൊഴിയൂർ മുതൽ കോവളം വരെയുള്ള തീരദേശ പാതയുടെ വികസനത്തിനോടനുബന്ധിച്ച് പൊഴിയൂർ മുതൽ കോവളം വരെയുള്ള റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുമായി ബന്ധമുള്ള കക്ഷികളെ ഉൾപ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പൊതുചർച്ച സംഘടിപ്പിക്കുന്നു. ഭൂവുടമകളുടെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും ആശങ്കകളും അറിയിക്കാനുള്ള യോഗം ഇന്ന് രാവിലെ 10.30നും ഉച്ചയ്ക്ക് ശേഷം 2.30നും വിഴിഞ്ഞം ഗവ.എൽ.പി സ്‌കൂളിൽ വച്ചും,തിങ്കളാഴ്ച രാവിലെ10.30ന് മുല്ലൂർ പനവിള ഗവ.യു.പി സ്‌കൂളിൽ വച്ചും നടക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനമാണ് ചർച്ച സംഘടിപ്പിക്കുന്നത്. പഠന റിപ്പോർട്ടിന്റെ കരട് www.classtvpm.in എന്ന വെബ്സൈറ്റിലും, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കളക്ടറേറ്റ് എന്നിവിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.