
തിരുവനന്തപുരം : മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു. പിരപ്പൻകോട് യു.ഐ.ടി കോളേജിലെ ഒന്നാം വർഷ ബി കോം വിദ്യാർഥിയും ഡി.വൈ.എഫ്.ഐ പേട്ട യൂണിറ്റ് സെക്രട്ടറിയുമായ പേട്ട മൂന്നാമനയ്ക്കൽ കുഴിവിളാകത്ത് വീട്ടിൽ അജേഷ് ചന്ദ്രന്റെയും ശ്രീജ ജിത്തിന്റെയും മകൻ എ.എസ് അഭിജിത് (19) ആണ് മരിച്ചത്. ഞായർ രാത്രി 11ന് പേട്ട അമ്പലത്തുമുക്ക് മുത്താരമ്മൻ ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം .പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. പിന്നിൽ ഇരുന്ന സുഹ്യത്ത് ആകർഷിനും പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് ഇന്നലെയായിരുന്നു അഭിജിത്തിന്റെ മരണം. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 1ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഹോദരൻ അഭിഷേക്.