തിരുവനന്തപുരം:സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസിന്റെ 14-ാം വാർഷിക ജനറൽ
ബോഡി യോഗത്തിനോടനുബന്ധിച്ച് തുറന്ന ചർച്ച നടത്തും.'ജീവശ്വാസം തേടുന്ന സപ്ലൈകോയ്ക്ക് ജീവശ്വാസം എന്ത്?' എന്ന വിഷയത്തിൽ നാളെ വൈകിട്ട് 4ന് വെറ്ററിനറി അസോസിയേഷൻ ഹാളിലാണ് പൊതു ജനങ്ങൾക്കായി ചർച്ച സംഘടിപ്പിക്കുന്നത്.സപ്ലൈകോ മെറിറ്റ് അവാർഡ്,മുതിർന്ന പൗരൻമാരെ ആദരിക്കൽ, പുതിയ ഭാരവാഹികളെ തീരുമാനിക്കൽ എന്നീ പരിപാടികളും നടക്കുമെന്ന് സപ്ലൈകോ എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ്
എം.ശശിധരൻ നായരും ജനറൽ സെക്രട്ടറി ആക്കുളംമോഹനനും അറിയിച്ചു.