shibu

തിരുവനന്തപുരം: പല വ്യവസായ ഗ്രൂപ്പുകളുടെ ഉടമയായിരുന്ന മലയാളി വ്യവസായി എച്ച്.ഷിബു (50) ബ്രിട്ടനിൽ നിര്യാതനായി കൊവിഡ് ബാധിച്ചായിരുന്നു മരണം. സംസ്‌കാരം: യു കെയിലെ ഇൻഫോർഡ് സെമിത്തേരിയിൽ നടന്നു. ഇന്ത്യയിലും വിദേശത്തുമായി പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഷാ ഷിബ് ഗ്രൂപ്പിന്റെ കോഫൗണ്ടറായിരുന്നു. എയർക്രാഫ്റ്റ് ബിസിനസ് രംഗത്തും വ്യവസായങ്ങൾ നടത്തിവരികയായിരുന്നു. നാഷൻ ഏജ് മാസികയുടെ ചീഫ് എഡിറ്റർ, ഗ്യാൻ പ്രഭാ മീഡിയാ ഗ്രൂപ്പ് എന്നിവയുടെ എം ഡി എന്നീ നിലകളിലും പ്രവർത്തിക്കുകയായിരുന്നു. കായംകുളം താമരക്കുളം ഉണ്ടാണ്ടഴികത്ത് ഹനീഫ് റാവുത്തറുടെ മകനാണ്. ഭാര്യ: റെഹ്ന കമാൽ. മക്കൾ : സരോഷ്, സാറ, സിമ്ര. പ്രശസ്ത വ്യവസായി എച്ച്. ഷാജു സഹോദരൻ.