expo

കാട്ടാക്കട: നവ കേരള സദസുമായി ബന്ധപ്പെട്ട് കാട്ടാക്കട നിയോജക മണ്ഡലത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ "ഫാസ്റ്റ് ഫോർവേഡ് 23" എക്സ്‌പോ ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുൺ സുരേന്ദ്രൻ, ഡോ.പി.വി.ഉണ്ണികൃഷ്ണൻ, ടെക്നിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഐ. സാജു , സുരേഷ് കുമാർ. ജി.കെ, വിളപ്പിൽ രാധാകൃഷ്ണൻ, ഡോ.ഷൈനി മനോജ് (പ്രിൻസിപ്പൽ ക്രിസ്ത്യൻ കോളേജ് കാട്ടാക്കട) ശ്രീപ്രിയ, കെ. അനിൽകുമാർ, നിതിൻ കൃഷ്ണ, ജെ.ബീജു എന്നിവർ സംസാരിച്ചു. സെമിനാർ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജയകുമാർ (സി.ഇ.ഒ വിഴിഞ്ഞം പോർട്ട്), ജിതേന്ദ്രൻ കിണറ്റിങ്കര, വിഷ്ണു (ചെയർമാൻ ട്രിനിറ്റി കോളേജ്), വിജയ്, സുനിത എന്നിവർ പങ്കെടുത്തു. തുടർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മ്യൂസിക് മെഗാഷോയും നടന്നു.