തിരുവനന്തപുരം; സർവീസിലിരിക്കെ മരണപ്പെട്ട എ.എസ്.ഐ ബിനോയ് രാജിന്റെ കുടുംബത്തിന് സിറ്റി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായ നിധി പാളയം പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് ഡി.എച്ച്.ക്യു ക്യാമ്പ് കമാൻഡന്റ് ഡി.അശോക് കുമാർ വിതരണം ചെയ്തു.പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം.ദീപു അദ്ധ്യക്ഷനായി . പാളയം വാർഡ് കൗൺസിലർ പാളയം രാജൻ,കെ.പി.ഒ .എ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ , ജില്ലാ സെക്രട്ടറി എസ് .എസ് . ജയകുമാർ, കെ.പി.എ ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി അനീസ് മുഹമ്മദ്, ഷിനു .ടി, ഇഗ്‌നേഷ്യസ്, വഹാബ്,സജി എന്നിവർ സംസാരിച്ചു.