hi

കല്ലറ:ചീട്ടുകളിക്കുന്നതിനിടെ പൊലീസിനെ കണ്ട് ഓടി കുളത്തിൽ വീണു മരിച്ചയാളിന്റെ മൃതദേഹം സംസ്‌കരിച്ചു.കല്ലറ പാകിസ്ഥാൻമുക്ക് ഷാക്കിർ മൻസിലിൽ വാഹിദിന്റെ (52) മൃതദേഹമാണ് സംസ്‌കരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം എട്ടു മണിയോടെയാണ് സംഭവം. തച്ചോണത്തിനു സമീപം മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായും ഇവിടെ പലസ്ഥലങ്ങളിൽ നിന്നും ആളുകൾ ചീട്ടുകളിക്കാൻ വരുന്നതായും പൊലീസിനു പരാതി ലഭിച്ചിരുന്നു. പൊലീസെത്തിയപ്പോഴാണ് വാഹീദ് ഉൾപ്പടെയുള്ളവർ ഓടിയത്.ഇതിനിടയിൽ കുളത്തിൽ വീഴുകയായിരുന്നു.പുലിപ്പാറ വായനശാലക്ക് സമീപം വാടകക്ക് താമസിക്കുന്ന വാഹീദിന് ഇവിടെ സ്ഥല പരിചയം കുറവായിരുന്നു. ശബ്ദം കേട്ട പ്രദേശവാസികൾ കുളത്തിലിറങ്ങി ഇദ്ദേഹത്തെ കരയ്‌ക്കെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ:ആബിദാ ബീവി .മക്കൾ : ഷാക്കിർ (സൗദി) ,ഷമീർ (ഖത്തർ ) . മരുമകൾ : മുഹ്സിന.