തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാർക്ക് ശാസ്തമംഗലം എസ്.പി വെൽ ഫോർട്ട് ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും.കോർപ്പറേഷൻ ആരോഗ്യ വിഭാഗം കോൺഫറൻസ് ഹാളിൽ 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പിന് വെൽ ഫോർട്ടിലെ എൻഡോക്രൈനോളജി വിഭാഗം മേധാവി ഡോ.രാജ് മോഹൻ.എൽ, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് നന്ദഗോപൻ.ആർ എന്നിവർ നേതൃത്വം നൽകും. ജീവിതശൈലീ രോഗത്തെക്കുറിച്ച് ബോധവത്കരണവും, പ്രമേഹ രോഗത്തോട് അനുബന്ധിച്ചുണ്ടാകുന്ന ശാരീരിക വിഷമതകൾ ഫിസിയോതെറാപ്പിയിലൂടെ പരിഹരിക്കാൻ സഹായകരമാകുന്ന ക്ലാസും നടക്കും.ഇ.സി.ജി, ലിപിഡ് പ്രൊഫൈൽ, തൈറോയിഡ്, എച്ച്.ബി.എ 1 സി എന്നീ ലാബ് പരിശോധനകളും സൗജന്യം.