hi

കിളിമാനൂർ: മാർഗനിർദ്ദേശം നൽകാനും പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച് കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ കുട്ടികൾ.പൂർണ്ണമായും വിദ്യാർത്ഥികളുടെ അദ്ധ്വാനത്തിൽ വിരിഞ്ഞ വർത്തമാന പത്രത്തിന്റെ പ്രകാശനം സ്കൂൾ അങ്കണത്തിൽ കവിയും ചലച്ചിത്ര ഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് 'ഭാഷോത്സവം കൂട്ടെഴുത്ത് ' എന്ന പരിപാടിയുമായി രക്ഷാകർത്താക്കളെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങളുമായി ഹെഡ്മിസ്ട്രസ് പി.ലേഖ കുമാരി,അദ്ധ്യാപികമാരായ ആൻസി.എം.സലിം,ലാലി.കെ.സി,സിന്ധു.ടി.ആർ,രജിത.ഒ.എസ്,നജീമ എൻ.എസ്,പി.ടി.എ പ്രസിഡന്റ് എസ്.സജികുമാർ തുടങ്ങിയവർ പങ്കെടുത്തു.