വെഞ്ഞാറമൂട്:നവ കേരള സദസിന്റെ പ്രചാരണാർത്ഥം പുല്ലമ്പാറ പഞ്ചായത്തിൽ വിളംബരജാഥയും വനിതകളുടെ സ്‌കൂട്ടർ റാലിയിൽ നടന്നു.പേരുമലയിൽ നിന്നാരംഭിച്ച ജാഥ തേമ്പാമൂട്ടിൽ സമാപിച്ചു. വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.സമാപന സമ്മേളനം ഡിജിറ്റൽ സാക്ഷരത വിദ്യാഭ്യാസത്തിലൂടെ നാടിന് അഭിമാനമായ സരസു ചുള്ളാളം ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ.അശ്വതി,ബി.ശ്രീകണ്ഠൻ, ഇ.എ.മജീദ്,പ്രീത മനോജ്,രഞ്ജു,പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.