
വെഞ്ഞാറമൂട്: പാങ്ങോട് കെ.എം.ജെ സ്കൂളിൽ വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും സംയുക്തമായി സംഘടിപ്പിച്ച പാങ്ങോട് ഫുഡ്ഫെസ്റ്റ്-2023 ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിസാമുദ്ദീൻ കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ഭക്ഷണശീലത്തെകുറിച്ചും കുട്ടികളിൽ വളർന്നുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തെകുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ജയകുമാരി, വിദ്യാർത്ഥി പ്രതിനിധി ഉവൈസ്, ഷിയാസ്, ഷംല, നിസ്സ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.