കോവളം : സി.പി.ഐ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാനം രാജേന്ദ്രൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മുല്ലൂർ ശാഖാ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി സിന്ധുരാജൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുൻ മന്ത്രിയും ജനതാദൾ നേതാവുമായ എ. നീലലോഹിത ദാസൻ നാടാർ, സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, സി.പി.എം കോവളം ഏര്യാ സെക്രട്ടറി അഡ്വ: പി.എസ് ഹരികുമാർ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് , കിടാരക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അഡ്വ: അഭിലാഷ്,എൽ.ജെ.ഡി. നേതാവ് വിഴിഞ്ഞം ജയകുമാർ, ഐ.എൻ. എൽ ജില്ലാ വൈസ് പ്രസിഡന്റ് സഫറുളളാഖാൻ ജനതാദൾ മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, കേരളാ കോൺഗ്രസ് (എം) നേതാവ് വിജയമൂർത്തി, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം സി.എസ്.രാധാകൃഷ്ണൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി എഴുത്തുകാരൻ പ്രൊഫസർ ചന്ദ്രബാബു, കവി ശിവാസ് വാഴമുട്ടം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.