മുടപുരം: ചിറയിൻകീഴ് അസംബ്ലി മണ്ഡലം നവകേരള സദസിന്റെ ഭാഗമായി വിഷൻ - 2030 വികസന സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ശുചിത്വ മിഷൻ സീനിയർ കൺസൾട്ടന്റ് എൻ.ജഗജീവൻ വിഷയം അവതരിപ്പിക്കും.ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 2030 ഓടെ വിവിധ മേഖലകളിൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്ത് മണ്ഡലത്തിന്റെ ഒരു വികസന പരിപ്രേഷ്യം രൂപീകരിക്കലിന് നന്ദി കുറിക്കലാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് വി.ശശി എം.എൽ.എ അറിയിച്ചു.