cm

തിരുവനന്തപുരം: ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്‌നേഹ സൗഹൃദങ്ങൾ പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസബാഹ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി അദ്ദേഹം വിവിധ ഘട്ടങ്ങളിൽ കൈക്കൊണ്ട നിലപാടുകളെ കൃതജ്ഞതയോടെ ഓർക്കുന്നു.