
തിരുവനന്തപുരം: വിവിധ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതകളിൽ പി.എസ്.സി ഭേദഗതി വരുത്തിയതിനാൽ തിരുത്തൽ വിജ്ഞാപന പ്രകാരം ഉദ്യോഗാർത്ഥികൾക്ക് 27 വരെ അപേക്ഷിക്കാം. അപേക്ഷിക്കാവുന്ന തസ്തികകൾ:വിദ്യാഭ്യാസ വകുപ്പിൽ ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) തമിഴ് മാദ്ധ്യമം ഒന്നാം എൻ.സി.എ വിശ്വകർമ്മ ( 750/2022), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ്
മാദ്ധ്യമം രണ്ടാം എൻ.സി.എ ധീവര ( 746/2022), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) കന്നട മാദ്ധ്യമം രണ്ടാം എൻ.സി.എ മുസ്ലീം ( 747/2022), പാലക്കാട് വയനാട് ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മാദ്ധ്യമം (602/2022), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മാദ്ധ്യമം (തസ്തികമാറ്റം മുഖേന) ( 603/2022), ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ ഇൻ പ്രാക്ടീസ് ഒഫ് മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, കേസ് ടേക്കിംഗ് ആൻഡ് റിപ്പോർട്ടറൈസേഷൻ, ഓർഗനൻ ഒഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, സർജറി, ഹോമിയോപ്പതിക് ഫാർമസി, അനാട്ടമി, പത്തോളജി ആൻഡ് മൈക്രോബയോളജി, ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി ( 168/2023, 178/2023).ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.വിജ്ഞാപനത്തിലെ മറ്റ് വ്യവസ്ഥകൾക്ക് മാറ്റമില്ല.
അഭിമുഖം
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യു.പി.എസ്) മലയാളം മീഡിയം ( 525/2019) തസ്തികയിലേക്ക് 22 ന് പി.എസ്.സി കോഴിക്കോട് റീജിയണൽ ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണപരിശോധന
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി ബോർഡ് കോർപറേഷനുകളിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ്2/ക്ലാർക്ക് ഗ്രേഡ്1/ടൈംകീപ്പർ ഗ്രേഡ് 2/ സീനിയർ അസിസ്റ്റന്റ്/ അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് ( 26/2022) തസ്തികയുടെ സാധ്യതാ പട്ടികയിലുൾപ്പെട്ടവരിൽ
പ്രമാണപരിശോധന പൂർത്തിയാക്കാത്ത കോഴിക്കോട് ജില്ലയിലെ ഉദ്യോഗാർഥികൾക്ക് 18,19, 20 തീയതികളിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (188/2023) തസ്തികയിലേക്ക് 23 ന് പകൽ 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.