1

തിരുവനന്തപുരം: മാസ്‌മരിക പ്രകടനവുമായി മാനവീയം വീഥിയെ ത്രസിപ്പിച്ച് ഷിയോൺ സജി മ്യൂസിക് ബാൻഡ്.

ഐ.എഫ്.എഫ്.കെയുടെ ഭാഗമായാണ് നഗരത്തിലെ യുവഗായികയായ ഷിയോൺ സജിയുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ പ്രകടനം അരങ്ങേറിയത്. അപ്പങ്ങളെമ്പാടും ചുട്ടമ്മായി (ഉസ്‌താദ് ഹോട്ടൽ), ഒത്തൊരുമിച്ചൊരു ഗാനം പാടാൻ (മകന്റെ അച്ഛൻ) തുടങ്ങിയ ഗാനങ്ങളാണ് അവതരിപ്പിച്ചത്.

കഴിഞ്ഞ മൂന്നുവർഷമായി നഗരം കേന്ദ്രീകരിച്ചാണ് മ്യൂസിക് ബാൻഡ് പ്രവർത്തിക്കുന്നത്. സംഗീതം സ്വന്തമായി പഠിച്ചെടുത്ത ഷിയോൺ തന്റേതായ രീതിയിലാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. ആർ.ജെയായിരുന്ന ഭർത്താവ് ആന്റപ്പനുമായി ചേർന്നാണ് ബാൻഡിന് നേതൃത്വം നൽകുന്നത്. നിരഞ്ജൻ ബാബു,​അഭിജിത്ത്,​അലക്‌സ്, ഡോണി,ആരോൺ എന്നിവരാണ് ബാൻഡിലെ മറ്റ് അംഗങ്ങൾ. കേരളീയം ഉൾപ്പെടെ നിരവധി പരിപാടികളിൽ ബാൻഡ് പ്രകടനം നടത്തിയിട്ടുണ്ട്.