പൂവാർ: കാഞ്ഞിരംകുളം തൻപൊന്നൻകാല ശിവക്ഷേത്രത്തിൽ 83-ാം മത് ധനുമാസ തിരുവാതിര മഹോത്സവം 18 ന് തുടങ്ങി 27ന് സമാപിക്കും.18 മുതൽ 28 വരെ എല്ലാ ദിവസവും രാവിലെ 4.30 ന് പള്ളിയുണർത്തൽ, 5 ന് നടതുറക്കൽ, നിർമ്മാല്യം,5.10 ന് അഭിഷേകം,മലർ നിവേദ്യം, ദീപാരാധന 5.30 ന് മഹാഗണപതിഹോമം, 6.30 ന് മൃത്യുഞ്ജയ ഹോമം, 7.30 ന് നവകലശപൂജ, അഭിഷേകം 11ന് ഉച്ചപൂജ,ദീപാരാധന,വൈകിട്ട് 5 ന് നട തുറക്കൽ 5.10ന് ഐശ്വര്യ പൂജ, 5.30 ന് അലങ്കാര ദർശനം,6.30 ന് ദീപാരാധന, 6.45 ന് ഭഗവതി സേവ, 7.30 ന് അത്താഴപൂജ, 8 ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 23 ന് വൈകിട്ട് 7ന് ക്ഷേത്ര സ്ഥാപകൻ കൊച്ചുകൃഷ്ണൻ സ്വാമിജിയെ സമാധി മണ്ഡപം ക്ഷേത്ര കൊടിമരം, ക്ഷേത്ര സോപാനം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിക്കും. തുടർന്ന് നടക്കുന്ന അനുഗ്രഹ പ്രഭാഷണം സിനി ആർട്ടിസ്റ്റ് സുഭാഷ് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ.എൽ. വിജയകുമാർ അദ്ധ്യക്ഷനാകും. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി, അഭിജിത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുക്കാൽ കൃഷ്ണകുമാർ, ഡോ.എസ്. മോഹന ചന്ദ്രൻ, എം. പൊന്നയ്യൻ, സി.ദയാനന്ദൻ, കരുംകുളം രാധാകൃഷ്ണൻ, ആർ.എസ്. പ്രശാന്ത്, സുരേഷ് കുമാർ പനനിന്ന, ആർ. ശ്രീധരൻ തുടങ്ങിയവർ പങ്കെടുക്കും.
26 ന് വൈകിട്ട് സാംസ്കാരിക സമ്മേളനം എം.എൽ.എ അഡ്വ. എം.വിൻസന്റ് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി പി.നാരായണൻ അദ്ധ്യക്ഷനാവും. എസ്. ഇന്ദിര, വി.എസ്. ലേഖ, എം.എസ്. മോഹനചന്ദ്രൻ, അഡ്വ.ഡി. സുനീഷ്, ജയരാജ്, സാജൻ സുദർശനൻ, കെ.ജി. ഗോപകുമാർ, മീനുകുമാർ, രേണു, സംഗീത, ഷിബു തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. 27 ന് രാവിലെ 9 ന് ധനുമാസ തിരുവാതിര പൊങ്കാല 12.30 ന് സമൂഹസദ്യ, വൈകിട്ട് 7ന് പുഷ്പാഭിഷേകം ദീപാരാധന എന്നിവയോടെ സമാപിക്കും.